മൂവാറ്റുപുഴ: സി.പി.എം മാറാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് മാറാടി കൊല്ലാർമല പുല്ലക്കുന്നേൽ ജോർജ് കുട്ടിയുടെ കുടുംബത്തിനുവേണ്ടി നിർമ്മിച്ച "കനിവ് ഭവനം" വീടിന്റെ താക്കോൽദാനം നടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വീടിന്റെ താക്കോൽ ജോർജ് കുട്ടിയ്ക്ക് കൈമാറി. ലോക്കൽ സെക്രട്ടറി എം.എൻ.മുരളി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടി അംഗം സി.ജെ.എബ്രഹാമിനെ സി.എൻ. മോഹനൻ ആദരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി .ആർ. മുരളീധരൻ, ഏരിയാ സെക്രട്ടറി കെ. പി. രാമചന്ദ്രൻ, ഏരിയാ കമ്മറ്റി അംഗം ടി. എൻ.മോഹനൻ, ബ്രാഞ്ച് സെക്രട്ടറി കെ.കെ.വിജയൻ, മാറാടി സഹകരണ ബാങ്ക് പ്രസിഡന്റ് തേജസ് ജോൺ, മാറാടി പഞ്ചായത്ത് വനിത സഹകരണ സംഘം പ്രസിഡന്റ് ലീല കുര്യൻ, എം.പി. ലാൽ എന്നിവർ സംസാരിച്ചു.