കോലഞ്ചേരി : മഴുവന്നൂർ വാരിയർ ഫൗണ്ടേഷൻ നാല്ഏക്കർ സ്ഥലം ജൈവ വൈവിദ്ധ്യ ഉദ്യാനമാക്കാനുളള പദ്ധതി നടപ്പാക്കും. വിവിധയിനം ഫലവൃക്ഷങ്ങളും അപൂർവ്വയിനം വൃക്ഷങ്ങളും നട്ട് ഹരിത ഉദ്യാനമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി ദിനാചരണം പഞ്ചായത്ത് അംഗം നീതു പി. ജോർജ് ഉദ്ഘാടനം ചെയ്തു. കൺവീനർ അനിയൻ പി.ജോൺ അദ്ധ്യക്ഷനായി.
കുറ്റ ഗവ. ജെ.ബി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബെന്നി പുത്തൻവീടൻ അദ്ധ്യക്ഷനായി.
വടവുകോട് ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു. ഹെഡ് ഓഫീസ് വളപ്പിൽ പ്രസിഡന്റ് ജോസ് മാത്യു വൃക്ഷത്തൈ നട്ടു. പുറ്റുമാനൂർ ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. മാതൃസംഘത്തിന്റെ നേതൃത്വത്തിൽ ഞങ്ങൾ നട്ടത് ഞങ്ങൾ പരിപാലിക്കും പദ്ധതി നടപ്പാക്കും.
വലമ്പൂർ ഗവ.യു.പി സ്കൂളിൽ പഞ്ചായത്ത് അംഗം കെ. ആർ. രാജി ഉദ്ഘാടനം ചെയ്തു.
വെമ്പിള്ളി ഗ്രാമീണ വായനശാലയിൽ വൃക്ഷത്തൈ വിതരണം പഞ്ചായത്തംഗം എൻ. ഒ.ബാബു നിർവഹിച്ചു. മോറക്കാല കെ. എ. ജോർജ് സ്മാരക ലൈബ്രറിയിൽ പരിസ്ഥിതി സന്ദേശ റാലിയും വ്യക്ഷതൈ നടീലും നടത്തി. മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂൾ പരിസരത്ത് മാനേജർ ജോർജ് എബ്രഹാം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മറ്റക്കുഴി അനശ്വര വായനശാലയിൽ പുറ്റുമാനൂർ ഗവ.യു.പി. സ്കൂളിന്റെ സഹകരണത്തോടെ പരിസ്ഥിതി ദിന സംഗമം നടത്തി. പഞ്ചായത്ത് അംഗം ബീന ജോസ് ഉദ്ഘാടനം ചെയ്തു. കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി ടി. ടി .പൗലോസ് ക്ലാസെടുത്തു. സിപിഎം കോലഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലെ പരിസ്ഥിതി ദിനാചരണം സി .പി .എം ജില്ലാ സെക്രട്ടറി സി .എൻ . മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സി. കെ വർഗീസ് അദ്ധ്യക്ഷനായി . യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആക്കാം പാറയിൽ വൃക്ഷത്തൈകൾ നട്ടു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അരുൺ വാസു ഉദ്ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് ബേസിൽ തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു.