
കിഴക്കമ്പലം: എസ്.എൻ.ഡി.പി യോഗം പഴങ്ങനാട് ശാഖയുടെ വനിതാ സംഘം തിരഞ്ഞെടുപ്പും പൊതുയോഗം ആലുവ യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. ശാഖാ പ്രസിഡന്റ് ടി. കെ. ബിജു മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗം പി.പി. സനകൻ, ശശിധരൻ മേടക്കൽ, ബിന്ദു രതീഷ്, രശ്മി ദിനേഷ്, എൻ.ടി. തമ്പി, ഷൈലജ വിജയൻ, അനീഷ ഗിരീഷ്, ശോഭ ഉദയൻ തുടങ്ങിയവർ സംസാരിച്ചു.