
മൂവാറ്റുപുഴ: രണ്ടാർകര ഇ.എം.എസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷവും ബാലവേദി രൂപീകരണവും നടത്തി . ഐശ്വര്യ രാഘവൻ പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി. . അക്ഷരസേന കൺവീനർ അനീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡന്റ് ബി.എൻ. ബിജു, സെക്രട്ടറി പി.ആർ. സൂരജ് , കെ. മോഹനൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാലവേദിയുടെ ഭാരവാഹികളായി വൈഷ്ണവി ബിജു (പ്രസിഡന്റ്) ആരോമൽ കെ.എ. (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.