മൂവാറ്റുപുഴ: ആയവന എസ്.എച്ച്. ലൈബ്രറിയുടെ ആഭിമുഖ്യത്തിലെ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് കാർഷികമേഖലയിൽ മികവു തെളിയിച്ചവരെ ആദരിച്ചു. മഴക്കാല രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തിൽ സെമിനാറും നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ജെ.ജോണി അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല സി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ജോമോൻ ജേക്കബ് വിഷയാവതരണം നടത്തി. ആയവന എസ്.എച്ച്. ചർച്ച് വികാരി റവ.ഫാ.മാത്യു മുണ്ടക്കൽ, ലൈബ്രറി കൗൺസിൽ ആയവന പഞ്ചായത്ത് സമിതി കൺവീനർ പോൾ സി.ജേക്കബ്, ഇക്കോഷോപ്പ് പ്രസിഡന്റ് സജീവ് വെട്ടിയാങ്കൽ, ലൈബ്രറി സെക്രട്ടറി രാജേഷ് ജയിംസ്, വൈസ് പ്രസിഡന്റ് ബിജോ മാത്യു എന്നിവർ സംസാരിച്ചു.