കൂത്താട്ടുകുളം:ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സിപിഎമ്മിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിൽ ഏരിയ സെക്രട്ടറി പി.ബി.രതീഷ് ദിനാചരണം ഉദ്ഘാടനം ചെയ്തു. സി.എൻ.പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, എം.ആർ. സുരേന്ദ്രനാഥ്, ലോക്കൽ സെക്രട്ടറി ഫെബീഷ് ജോർജ് തുടങ്ങിയവർ പങ്കെടുത്തു.