മൂവാറ്റുപുഴ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച ആറൂർ മീങ്കുന്നം പബ്ലിക് ലൈബ്രറിയുടെ കീവിലുള്ള കാർമേൻ വനിതാ വേദി, ബാലവേദി എന്നിവയുടെ നേതൃത്വത്തിൽ ലൈബ്രറി പരിസരത്തു മീങ്കുന്നംപള്ളിവികാരി ഫാ. ജോർജ് വടക്കേൽ, ആരക്കുഴ കൃഷി ഓഫീസർ സി. ഡി സന്തോഷ്‌ എന്നിവർ വൃക്ഷത്തൈകൾ നട്ടു.

ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഇമ്മാനുവൽ മാതേക്കൽ അദ്ധ്യക്ഷത വഹിച്ചു. പള്ളിപ്പടി ഫോർവേഡ് പബ്ലിക് ലൈബ്രറി ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വൃക്ഷാത്തൈ നടീലും വിതരണവും നടത്തി. മുൻ സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ.കെ .ഇബ്രാഹിം ഹാജി വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എ.റ്റി. സുരേന്ദ്രൻ തൈകളുടെ വിതരണോദ്‌ഘാടനം നിർവ്വഹിച്ചു.

ലൈബ്രറി പ്രസിഡന്റ് മുഹ്‌ലിസ് അലി അദ്ധ്യക്ഷത വഹിച്ചു. ഈസ്റ്റ് പായിപ്ര യുണൈറ്റഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണം വാർഡ് അംഗം റെജിന ഷിഹാജ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ്‌ ഉനൈസ് അസീസ് അദ്ധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മുഹമ്മദ് ഷാഫി , സക്കീർ ഹുസൈൻ , ലൈബ്രറി സെക്രട്ടറി അഷ്‌റഫ്‌ , കമ്മിറ്റി അംഗങ്ങളായ പി.എം. സ്വാലിഹ് , പി.എം. സിറാജ്, മുഹ്സിൻ റസാഖ്, അജിനാസ്, അജ്മൽ, ജദീർ അലി എന്നിവർ സംസാരിച്ചു.

മുളവൂർ എം.എസ്.എം സ്കൂളിൽ നടത്തിയ പരിസ്ഥിതി ദിനാചരണം കോതമംഗലം ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ റോയി മാത്യൂ സ്കൂൾ പരിസരത്ത് വ്യക്ഷത്തൈ നട്ട് പരിസ്ഥിതിദിനാചരണം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഇ.എം. സൽമത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി. തട്ടുപറമ്പ് അക്ഷര പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ലൈബ്രറി പ്രസിഡന്റ് വി.എച്ച്. ഷെഫീക്ക് നിർവ്വഹിച്ചു. തുടർന്ന് ലൈബ്രറി പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്തു.