t

തൃപ്പൂണിത്തുറ: ശ്രീനാരായണ എംപ്ലോയീസ് ഫോറം തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷം വിവിധ ശാഖകളിൽ ഫലവൃക്ഷത്തൈ നട്ട് ആചരിച്ചു. കാഞ്ഞിരമറ്റം സൗത്ത് ശാഖ, വടകര ശാഖ, മിഠായി കുന്ന് ശാഖ എന്നിവിടങ്ങളിൽ ഭാരവാഹികളായ യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ, എസ്.എൻ.ഇ.എഫ് യൂണിയൻ പ്രസിഡന്റ് ഷിബു മലയിൽ, കേന്ദ്രകമ്മിറ്റി അംഗം വിനോദ്, സെക്രട്ടറിമാർ, ശാഖ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.