അങ്കമാലി:കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം നടത്തിയ അങ്കമാലിക്കൊരു പച്ചക്കുട മത്സരത്തിന്റെ ഫലപ്രഖ്യാപനവും പരിസ്ഥിതി ദിനാഘോഷവും ജെബി മെത്തർ എം.പി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി വിചാർ വിഭാഗ് അങ്കമാലി നിയോജകമണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് അംഗം പി.ജെ. ജോയ് മുഖ്യാതിഥിയായി. മൂഴിക്കുളംശാലാ ഡയറക്ടർ ടി. ആർ. പ്രേംകുമാറും മാർട്ടിൻ ഗോപുരത്തിങ്കലും പരിസ്ഥിതിദിന പ്രഭാഷണം നടത്തി. കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ, വിചാർ വിഭാഗ് ജില്ലാ സെക്രട്ടറി ബാബു കാവലിപ്പാടൻ, അഡ്വക്കേറ്റ് കെ. എസ്. ഷാജി, സാംസൺ ചാക്കോ എന്നിവർ പങ്കെടുത്തു.
കൈ കോർക്കാം ജീവന്റെ കൂട് കാക്കാം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ അങ്കമാലി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യക്ഷത്തൈകൾ നട്ടു. മേഖലാതല ഉദ്ഘാടനം നായത്തോട് പാലയ്ക്കാട്ട് കാവ് അങ്കണത്തിൽ ടി. വൈ. ഏല്യാസ് നിർവഹിച്ചു. മേഖലാ പ്രസിഡന്റ് യദു വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ, പാലയ്ക്കാട്ട്കാവ് ദേവസ്വം സെക്രട്ടറി പി.ജി. നാരായണൻകുട്ടി എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായത്തോട് ജംഗ്ഷനിൽ എം.സി. ജോസഫൈന്റെ സ്മരണയ്ക്കായി മരം നട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ബിബിൻ വർഗീസ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ അധ്യക്ഷനായി. സെക്രട്ടറി സച്ചിൻ ഐ.കുര്യാക്കോസ്, രാഹുൽ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
കിടങ്ങൂർ ശാന്തി നഗർ റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. അസോസിയേഷൻ പ്രിസിഡന്റ് എം.വി. മോഹനൻ സന്ദേശം നൽകി. ആഗസ്റ്റിൻ പാടയാട്ടിൽ, അമ്മിണി വേലായുധൻ എന്നിവർ ചേർന്ന്ഫലവൃഷത്തൈ നട്ടു. സെക്രട്ടറി പി.വി.ജോണി, ലില്ലി ജോസഫ്, സോഫിയ ബീക്കുട്ടൻ, എം.വി. വിൽസൺ, കെ.വി.മിനി, ലീല അയ്യപ്പൻ, ഐ.വി. ഷൈജു, ലൈബി ജോസ് എന്നിവർ പ്രസംഗിച്ചു.