അങ്കമാലി: ദേശീയ പാതയിൽ കരയാംപറമ്പ് ജംഗ്ഷന് സമീപം മലിനജലമൊഴുകി നിറഞ്ഞൊഴുകുന്നത് പ്രദേശവാസികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. മൂക്ക് പൊത്തി മാത്രമേ ഈ വഴി കടന്നുപോകാനാകു.
ഹോട്ടലുകളിലെ അഴുക്കുജലം കെട്ടിക്കിടന്നാണ് കരയാംപറമ്പ് സിഗ്നൽ ജംഗ്ഷന് സമീപം അഴുക്കുചാൽ രൂപപ്പെട്ടത്. അഴുക്കുചാലിൽ നിന്നുള്ള ദുർഗന്ധം അസഹ്യമായിക്കഴിഞ്ഞു. സാംക്രമിക രോഗം പടർത്തുന്ന കൊതുകുകളുടെ വാസകേന്ദ്രമായി ഇവിടം മാറിയിട്ടുണ്ട്. മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ അധികൃതർ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അഴുക്കുചാൽ നീക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്കെ.സി.വൈ.എം കരയാംപറമ്പ് യൂണിറ്റ് ഭാരവാഹികളായ ജോസഫ് സാജു, സോണി സെബാസ്റ്റ്യൻ, അഞ്ജന ബേബി, ജോസഫ് ചാർളി എന്നിവർ ആവശ്യെപ്പെട്ടു.