yenepoya

കൊച്ചി: മംഗലാപുരം ആസ്ഥാനമായ സുലേഖ യെനെപോയ മെഡിക്കൽ കോളേജിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജിയുടെ ഉദ്ഘാടനം 11ന് കർണാടക ആരോഗ്യമന്ത്രി ഡോ.കെ.സുധാകർ നിർവഹിക്കും. ടാറ്റാ ട്രസ്റ്റിന്റെ സഹകരണത്തോടെ മംഗലാപുരത്തെ ഡറലിക്കട്ടെയിൽ നിർമ്മിച്ചിട്ടുള്ള ഇൻസ്റ്റിറ്റ്യൂട്ടിലെ ചികിത്സാസൗകര്യങ്ങളുടെ ഉദ്ഘാടനം ടാറ്റ ട്രസ്റ്റ്സ് മുംബയ് സി.ഇ.ഒ എൻ.ശ്രീനാഥ് നിർവഹിക്കും. ആറ് നിലകളിൽ ഒരുക്കിയ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് റേഡിയോതെറാപ്പി ബങ്കറുകളുൾപ്പെടെ അത്യാധുനിക ചികിത്സാ സംവിധാനങ്ങളാണുള്ളതെന്ന് യെനെപോയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.എം.വിജയകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ഡോ.ജലാലുദ്ദീൻ അക്ബർ, ഡോ.റോഹൻ ഷെട്ടി, അരുൺ എസ്.നാഥ് എന്നിവർ പങ്കെടുത്തു.