t

തൃപ്പൂണിത്തുറ: ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ എക്കോ ക്ലബ്ബിന്റെയും ആർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടികൾ. പരിസ്ഥിതിയെ സംരക്ഷിക്കാൻ വിദ്യാർത്ഥികളുടെ അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിയും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയുമാണ് ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രിൻസിപ്പൽ എം. ആർ. രാഖി പ്രിൻസ് പറഞ്ഞു. കുട്ടികൾക്ക് വൃക്ഷത്തെ വിതരണം നടത്തി. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.