
കൊച്ചി: കൊച്ചിൻ റിഫൈനറീസ് ഫിനാൻസ് ഡയറക്ടറും ശാസ്ത്രീയ സംഗീത പ്രേമിയുമായിരുന്ന ഇളമന സുധീന്ദ്ര മേനോന്റെ സ്മരണാർത്ഥം കല്യാണി മ്യൂസിക് ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ ഉദ്ഘാടനവും പ്രഥമ പുരസ്‌കാരദാനവും പെരുവനം കുട്ടൻ മാരാരും ഇ.എസ്. മേനോന്റെ പത്‌നി ജയശ്രീ മേനോനും ചേർന്ന് നിർവഹിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കർണാടക സംഗീതജ്ഞൻ കാഞ്ഞങ്ങാട് ടി.പി. ശ്രീനിവാസന് സമ്മാനിച്ചു. യുവ സംഗീതജ്ഞർക്കുള്ള പുരസ്‌കാരം സുദീപ് പാലനാടിന് ഡോ. ശ്രീവത്സൻ ജെ. മേനോൻ സമ്മാനിച്ചു. സുദീപ് പാലനാടിന്റെ ഫ്യൂഷൻ സംഗീത പരിപാടിയും നടന്നു.