
കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.ബി. ജയപ്രകാശ്, വൈസ് പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ട്രഷറർ ഷൈജു മനക്കപ്പടി, സതിഷ് കാക്കനാട്, പമേല സത്യൻ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായ കെ.കെ. പീതാംബരൻ, വി.ടി ഹരിദാസ്, ദേവരാജൻ, രഞ്ജിത്ത് രാജ്, ഉമേഷ്, സുരേഷ്, ദിലീപ്, ബിജു, പി.കെ. സുബ്രഹ്മണ്യൻ, ദിനൂപ്, മനോഹരൻ, സുബ്രഹ്മണ്യൻ ടി.വി., ലൈല സുകുമാരൻ, അഡ്വ.ജെ. അശോകൻ, വിജയകുമാർ, അർജുൻ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.