
കാലടി: നീലീശ്വരം എസ്.എൻ.ഡി പി ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അജയ് കുമാർ ഉദ്ഘാടനം ചെയ്തു. കേരളകൗമുദിയുടെ പരിസ്ഥിതി സന്ദേശം ഉൾക്കൊള്ളിച്ച പത്രം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.
മുഖ്യാതിഥി സായി ശങ്കര കേന്ദ്രം ഡയറക്ടർ പി.എൻ.ശ്രീനിവാസൻ,പി.ടി.എ പ്രസിഡന്റ് ജോയി അവോക്കാരൻ, ഹെഡ്മാസ്റ്റർ സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു. പരിസ്ഥിതിദിന പ്രവർത്തനങ്ങൾക്ക് കെ.എ. അഖിൽ, ബിജി ജോസഫ്, കേരളകൗമുദി ലേഖകൻ വി.കെ.ഷാജി എന്നിവർ നേതൃത്വം നൽകി.