പെരുമ്പാവൂർ: പെരുമ്പാവൂർ ഗവ: സർവന്റ്സ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ മാവിൻതൈകൾ വിതരണം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് എൻ.എം. രാജേഷ് വിതരണോദ്ഘാടനം നിർവഹിച്ചു. ഓണററി സെക്രട്ടറി കെ.പി. വിനോദ്, ബോർഡ് അംഗങ്ങളായ ലിജോ ജോസ് , കെ.ആർ. സുധാകരൻ, ആർ. പ്രീത,എം.ആർ. ബോബി, സംഘം ജീവനക്കാരായ രവിന്ദ്രൻ, പി.എ.ബിന്ദു എന്നിവർ സംസാരിച്ചു.