അങ്കമാലി: എസ്.എൻ.ഡി.പിയോഗം അങ്കമാലി ശാഖ വനിതാസംഘത്തിന്റേയും യൂത്ത്മൂവ്മെന്റിന്റെയും സംയുക്തസംഗമം ശാഖാ മന്ദിരത്തിൽ നടന്നു. കുന്നത്തുനാട് യൂണിയൻ വനിതാസംഘം പ്രസിഡന്റ് മോഹിനി വിജയൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനി അനിൽ സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു .സ്വാമിനി ശബരി ചിന്മയി (നിത്യനികേതനം) മുഖ്യപ്രഭാഷണം നടത്തി. ഇൻഡസ്ട്രിയൽ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ എസ്. സ്വപ്നേഷിനെയും അങ്കമാലി അപ്പോളോ ആശുപത്രിയിലെ നഴ്സ് ഷീബ അനീഷിനേയും ആദരിച്ചു. ശാഖയിലെ 12 കുടുംബയൂണിറ്റുകളിൽ നിന്നുള്ള കുട്ടികൾക്ക് പഠനോപകരണങ്ങളും ,എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ 10 വിദ്യാർത്ഥികൾക്കായി ബിനീഷ് കട്ടിത്തറ സ്പോൺസർ ചെയ്ത കാഷ് അവാർഡും വിതരണം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ. വിജയൻ, വൈസ് പ്രസിഡന്റ് എം.എസ്. ബാബു, യൂണിയൻ കമ്മറ്റി മെമ്പർ മനോജ് വല്ലത്തേരി, ബിന്ദു രാമചന്ദ്രൻ, ജിജി ബാബു, അഖിൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
വനിതാസംഘം ഭാരവാഹികളായി ജിജി ബാബു (പ്രസിഡന്റ്), ലീല ചന്ദ്രൻ (വൈസ് പ്രസിഡന്റ്), ബിന്ദു രാമചന്ദ്രൻ (സെക്രട്ടറി), അജിത സുരേന്ദ്രൻ ( ട്രഷറർ), യൂത്ത്മൂവ്മെന്റ് ഭാരവാഹികളായി എ.എസ്. ആശംസ് (പ്രസിഡന്റ്), അഖിൽ ചന്ദ്രൻ (സെക്രട്ടറി), അഭിരാം മണി കുട്ടൻ (വൈസ് പ്രസിഡന്റ്), വിദ്യ രഞ്ജിത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.