
പെരുമ്പാവൂർ: ചേരാനല്ലൂർ എസ്.എൻ.ഡി.പി.ശാഖയുടെ കീഴിലെ ഇടവൂർ യു.പി. സ്‌കൂളിൽ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. മുതിർന്ന അദ്ധ്യാപികമാരായ രാജിയും എ.ആർ. ലീലയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ക്ലബ്ബ് കൺവീനർ ഷാന്റി കുരുവിള പരിസ്ഥിതി ദിന സന്ദേശം നൽകി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളെക്കുറിച്ച് എസ്.ആർ.ജി കൺവീനർ ഇ.ബി.ശ്രീകാന്ത് വിവരിച്ചു.