arakunnam

മുളത്തുരുത്തി: ആരക്കുന്നം സെന്റ് ജോർജസ് സ്‌കൂളുകളിൽ മുഴുവൻ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും വീടുകളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുന്ന ഞാനും എന്റെ മരവും പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം പത്താം ക്ലാസ് വിദ്യാർത്ഥിനിയായ എം.എസ്. അശ്വതിയുടെ വീട്ടിൽ മാവിൻതൈകൾ നട്ടുകൊണ്ട് റിട്ട. അദ്ധ്യാപകൻ എ.ആർ. സഹദേവൻ നിർവഹിച്ചു. സ്‌കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബീന പി. നായർ, സ്‌കൂൾ ബോർഡ് മെമ്പർമാരായ ബിജു തോമസ്, ബോബി പോൾ, പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ. പൗലോസ്, ബിജു വർഗീസ്, പ്രോഗ്രാം കോഓർഡിനേറ്റർ ഫാ. മനു ജോർജ്, അദ്ധ്യാപികമാരായ ജോമോൾ മാത്യു, മഞ്ജു വർഗീസ്, ജോസ്‌നി വർഗീസ്, ഇന്നു വി. ജോണി രഞ്ജി അബ്രഹം, ജിറ്റു ജോസഫ് എന്നിവർ സംസാരിച്ചു.