പെരുമ്പാവൂർ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കർഷകരിൽ നിന്നുംബാക്കിവരുന്നു വിത്ത് ശേഖരിക്കാനും വിതരണം ചെയ്യുന്നതിനുമുള്ള വിത്തുകുടത്തിന്റെ കൈമാറ്റവും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നടീൽ ഉദ്ഘാടനവും ഒക്കലിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, വൈസ് പ്രസിഡന്റ് സിന്ധു ശശി,,പഞ്ചായത്ത് അംഗങ്ങളായ സോളി ബെന്നി, അമൃതാ സജിൻ, ലിസി ജോണി സൈജൻ, ബ്ലോക്ക് സ്ഥിരം കമ്മിറ്റി അധ്യക്ഷൻ സി.ജെ.ബാബു എന്നിവർ പങ്കെടുത്തു.