പെരുമ്പാവൂർ: കാവുംപുറം ശ്രീദുർഗ്ഗ എൻ.എസ്. എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വനിതാ സമാജം കമ്മിറ്റി അംഗം ശ്രീദേവി സുരേന്ദ്രന് വൃക്ഷത്തൈ നൽകി കരയോഗം പ്രസിഡന്റ് വി.എം. അജിത് കുമാർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി.കെ.രാജീവ്, ട്രഷറർ പി.ടി.ഗോപകുമാർ, കമ്മിറ്റി അംഗങ്ങളായ സുകുമാരൻ തായ്ക്കാട്ട്, ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി.