t

തൃപ്പൂണിത്തുറ: സംസ്കൃത കോളേജ് വനിതാ ഹോസ്റ്റൽ ഉദ്ഘാടനം മന്ത്രി ആർ. ബിന്ദു നിർവ്വഹിച്ചു. കെ. ബാബു എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ രക്ഷാധികാരി ഡോ. കെ.ജി. പൗലോസ് സ്വാഗതം പറഞ്ഞു. എക്സി. എൻജിനിയർ പി. ഇന്ദു, ചെയർ പേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, ഡോ. കെ.ജി രാമദാസൻ, എസ്. ബാബു, സാവിത്രി നരസിംഹറാവു , കുമാരി ജ്യോതിക, തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഡോ. എസ്. അനിൽകുമാറിനും ഹോസ്റ്റൽ കെട്ടിടം രൂപകല്പന ചെയ്ത ഫൈസലിനും ഫലകം നൽകി ആദരിച്ചു. പ്രോഗ്രാം കൺവീനർ കോളേജ് പ്രിൻസിപ്പൽ ഡോ. വി.കെ. അമല ചടങ്ങിന് നന്ദി പറഞ്ഞു.