പെരുമ്പാവൂർ: മനുഷ്യാവകാശ - പരിസ്ഥിതി സംഘടനയായ മാനവദീപ്തിയുടെ ആഭിമുഖ്യത്തിൽ വെങ്ങോല അറയ്ക്കപ്പടിയിൽ പരിസ്ഥിതിദിന സമ്മേളനം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ വർഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു. കെ.വി.മത്തായി അദ്ധ്യക്ഷത വഹിച്ചു. എം.ജി.സുനിൽകുമാർ, എം.കെ.ശശീധരൻ പിള്ള, കെ.മാധവൻ നായർ, ടി.എ.വർഗീസ്, അബ്ദുൾ ജബ്ബാർ മേത്തർ, പി.കെ.വർക്കി, ജി.ശിവരാമൻ നായർ, പ്രൊഫ.എം.കെ.മാലതി ടീച്ചർ, ശിവൻ കദളി എന്നിവർ സംസാരിച്ചു.