പറവൂർ: തെക്കുംപുറം ദി യുണൈറ്റഡ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതിദിനാഘോഷം പറവൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം ബബിത ദിലീപ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഹരിഹരൻ ഓടമ്പിള്ളി, റിജ ഡേവിസ് തുടങ്ങിയവർ സംസാരിച്ചു.