മരട്: നഗരസഭയിലെ വെള്ളക്കെട്ടു പരിഹരിക്കുന്ന പ്രവൃത്തിക്ക് നേതൃത്വം നൽകിക്കൊണ്ടിരുന്ന 14-ാം ഡിവിഷൻ കൗൺസിലർ സി.വി.സന്തോഷിനെതിരെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർ കൈയേറ്റം ചെയ്തതിൽ മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ പ്രതിഷേധം രേഖപ്പെടുത്തി. കൗൺസിലറെ കൈയേറ്റം ചെയ്തവർക്കെതിരെ പൊലീസ് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും നഗരസഭയുടെ നേതൃത്വത്തിലുള്ള നടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.