വൈപ്പിൻ: ചെറായി സഹോദരൻ മെമ്മോറിയൽ ഹൈസ്‌കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. സ്‌കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ വിജ്ഞാനി വർദ്ധിനി സഭ പ്രസിഡന്റ് വികാസ് മാളിയേക്കൽ മാവിൻതൈനട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ കെ.എസ്.ജയപ്പൻ അദ്ധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ജെയ്‌സി, ഡി.ദീപ്തി, ടി.എസ്.വേണുഗോപാൽ, കെ.പി.ഗോപാലകൃഷ്ണൻ, ബെൻസിർ.കെ.രാജ്, വി.കെ.അനിൽകുമാർ, വി.ജി.ഷൈൻ,ഒ.ആർ.റോബിൻ, സി.ആർ.സുനിൽ, ദിനരാജൻ, ഗിരിജ രാജൻ എന്നിവർ സംബന്ധിച്ചു.

ഗാന്ധിവിചാരധാര സർവ്വോദയമണ്ഡലം ഏകതപരിഷത്ത്, ചെറായി രാമവർമ്മയൂണിയൻ ഹൈസ്‌കൂൾ, എൻ.സി.സി. കേഡറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിൽ പൊയിൽ സംരക്ഷണ പ്രതിജ്ഞ എടുത്തു. ചെറായി ബീച്ചിൽ സംഘടിപ്പിച്ച പരിപാടി സർവ്വോദമണ്ഡലം ജില്ലാ സെക്രട്ടറി ഗോപി അമ്പലമേട് ഉദ്ഘാടനം ചെയ്തു. രാഘവൻ അയ്യമ്പിള്ളി, മാത്യുസ് പുതുശ്ശേരി, ജിംസി ആന്റണി, റോബർട്ട് അടിമുറി, ബാബു പുലിക്കോട്ടിൽ എന്നിവർ പങ്കെടുത്തു.

എടവനക്കാട് പൗരശക്തിയുടെ നേതൃത്വത്തിൽ ചാത്തങ്ങാട് ബീച്ചിൽ വൃക്ഷതൈകൾ നട്ടു. ചാത്തങ്ങാട് കടപ്പുറം ബദ്‌രിയ ജുമാ മസ്ജിദ് ഇമാം റിൻഷാദ് ബാഖവി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുൽ സലാമിന് വൃക്ഷതൈ കൈമാറി. ചെയർമാൻ മുല്ലക്കര സക്കരിയ,പി.എച്ച്.അബൂബക്കർ, സിക്കന്തർ മുസ്‌ലിയാർ, ഷിജു കളരിത്തറ, വികാസ് ചക്കാലക്കൽ എന്നിവർ പങ്കെടുത്തു.
അയ്യമ്പിള്ളി കാരുണ്യം ക്ഷേമസമിതി ഹാളിൽ 'ആരോഗ്യ പരിപാലനം പരിസര ശുചിത്വതിലൂടെ' എന്ന ക്ലാസിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വൈപ്പിൻ മേഖലാ ട്രഷറർ എൻ. എസ്. ഷാജി, അയ്യമ്പിള്ളി യൂണിറ്റ് പ്രസിഡന്റ് എം. സി. പവിത്രൻ ,കെ. കെ. ബീന, കെ. ജി. പ്രീജ എന്നിവർ സംസാരിച്ചു