
കൊച്ചി: സീതാറാം ആയുർവേദയുടെ എറണാകുളം ബ്രാഞ്ച് ചിറ്റൂർ റോഡ് എസ്. ബി. ഐയ്ക്ക് എതിർവശം പ്രവർത്തനമാരംഭിച്ചു. ടി. ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ആദ്യവില്പന റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സുരേന്ദ്രൻ നായർ, ഡോ. പത്മയ്ക്ക് നൽകി നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ ഡോ. ഡി. രാമനാഥൻ, ചീഫ് ജനറൽമാനേജർ സന്ദീപ് വി. ആർ, കേരള ഓപ്പറേഷൻസ് മാനേജർ ദുർഗേഷ് എ. പി, അഡ്മിനിസ്‌ട്രേഷൻ ഓഫീസർ വേണുഗോപാൽ ആർ, ഏരിയാ സെയിൽസ് മാനേജർ ഷൈൻ കെ. എം, ഡോ. ലിജോ മന്നച്ചൻ, ഡോ. രാഹുൽ പനയൻ തുടങ്ങിയവർ പങ്കെടുത്തു. ആഗസ്റ്റ് 15 വരെ സൗജന്യ പരിശോധനയുണ്ടാവും. 81388 85653