കുമ്പളങ്ങി: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നിഷേധിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ ഏരിയാ സെക്രട്ടറി ജെയ്‌സൺ.ടി. ജോസ് ആവശ്യപ്പെട്ടു. തൊഴിലുറപ്പുകാർഡുള്ളവർക്ക് തൊഴിൽ നൽകണമെന്നാണ് നിയമം. ഇത് കാറ്റിൽപ്പറത്തിയാണ് കുമ്പളങ്ങി പഞ്ചായത്തിന്റെ നടപടിയെന്നാണ് പരാതി. സമീപ പഞ്ചായത്തുകളിൽ ഈ പ്രശ്നമില്ല.
കുമ്പളങ്ങി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നൽകണമെങ്കിൽ ഹരിത കർമ്മസേനയുടെ 50 രൂപ അടച്ചിരിക്കണമെന്നും ഇതടച്ച് രസീത് വാങ്ങാത്തവർക്ക് തൊഴിൽ നൽകില്ലെന്നുമാണ് അധികാരികളുടെ നിലപാട്. പല വാർഡുകളിലും തൊഴിൽ നൽകാത്തതിനാൽ പരാതിയുമായി തൊഴിലാളികൾ ബി.ഡി.ഒയെ സമീപിച്ചിരിക്കുകയാണ്.