കൊച്ചി: എസ്.എൻ.ഡി.പി യോഗം 4949-ാം നമ്പർ പടമുഗൾ ശാഖയുടെ വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷനായ ചടങ്ങിൽ
വൈസ് ചെയർമാൻ സി.വി. വിജയൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് കെ.കെ. നാരായണൻ, സെക്രട്ടറി കെ. സുബ്രഹ്മണ്യൻ, ലീല നാരായണൻ, ഗിരിജ സത്യനേശൻ, പമേല സത്യൻ, സി.എൻ. ജോഷി എന്നിവർ സംസാരിച്ചു.
കെ.കെ. നാരായണൻ (പ്രസിഡന്റ്), കെ.ജി. സുബ്രഹ്മണ്യൻ (സെക്രട്ടറി) എന്നിവരുടെ പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.