കൊച്ചി: മെട്രോ വാർഷികത്തോടനുബന്ധിച്ചുള്ള മെഗാഫെസ്റ്റിൽ 18ന് കലൂർ സ്റ്റേഷനിലെ പാർക്കിംഗ് ഏരിയയിൽ പെറ്റ് ഷോ സംഘടിപ്പിക്കുന്നു. പെറ്റ് ഗ്രൂമിംഗ് സ്ഥാപനമായ ബൗ ഫാക്ടറുമായി ചേർന്നാണ് പ്ലസ് പപ്പി ഡ്രസ് അപ്പ് യുവർ പെറ്റ്സ് എന്ന പേരിലുള്ള ഷോ സംഘടിപ്പിക്കുന്നത്. വളർത്ത് മൃഗങ്ങളെ അണിയിച്ചൊരുക്കി ഷോയിൽ പങ്കെടുപ്പിക്കാം സമ്മാനങ്ങളുണ്ട്. സൗജന്യ രജിസ്ട്രേഷനും വിവരങ്ങൾക്കും: 812908577, 9061976230.