കൊച്ചി: സാധാരണക്കാർക്കും ചെറുകിട സംരംഭകർക്കും വായ്പ അനായാസമാക്കാൻ ജില്ലാ ലീഡ് ബാങ്കായ യൂണിയൻ ബാങ്കിന്റെ നേതൃത്വത്തിൽ ഇന്ന് തമ്മനം കരോളിൽ ഹാളിൽ 'വായ്പാ മേള' സംഘടിപ്പിക്കും. ഭവനം, ചെറുകിട സംരംഭം (എം.എസ്.എം.ഇ), വാഹനം, കൃഷി, വിദ്യാഭ്യാസം, വ്യക്തിഗതം എന്നീ ഇനങ്ങളിൽ വിവിധ ബാങ്കുകളുടെ വായ്പകൾക്ക് അപേക്ഷിക്കുന്നതിനും കേന്ദ്രസർക്കാരിന്റെ ജനസുരക്ഷ, ചെറുനിക്ഷേപ സ്‌കീമുകൾ എന്നിവയെക്കുറിച്ച് അറിയുന്നതിനും മേളയിൽ അവസരമുണ്ട്.