
ആലുവ: ട്വന്റി 20 ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും റിച്ച് മാക്‌സ് ഗ്രൂപ്പും സംഘടിപ്പിച്ച നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം റിച്ച് മാക്‌സ് ഗ്രൂപ്പ് സി.എം.ഡി ജോർജ് ജോൺ വാലത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ ശ്രീലത വിനോദ്കുമാർ, ടിന്റു രാജേഷ്, ക്ലബ്ബ് പ്രസിഡന്റ് ശ്യാം പദ്മനാഭൻ, വൈസ് പ്രസിഡന്റ് രാജേഷ് പാലത്തിങ്കൽ, സെക്രട്ടറി മൊബിൻ മോഹൻ, എ.എസ്. ഫിറോസ്, ജോസ് സേവിയർ, ഓസ്റ്റിൻ ഡേവിഡ്, അബിൻ ഷാജി, അഡ്രിൻ ബെന്നി എന്നിവർ സംസാരിച്ചു.