ആലങ്ങാട്: ഡി.വൈ.എഫ്.ഐ ചേർത്തനാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടുബുക്ക് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഉല്ലാസ് അധ്യക്ഷനായി. സി.പി.എം. ജില്ലാ കമ്മിറ്റി അംഗം എം.കെ. ബാബു, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, സി.പി.എം ആലങ്ങാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി ഷാജു, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മീനു സുകുമാരൻ, മേഖലാ സെക്രട്ടറി അരുൺകാന്ത്, മേഖലാ വൈസ് പ്രസിഡന്റ് സനൂപ് അഷറഫ്, ജോയിന്റ് സെക്രട്ടറി അഭിലാഷ്, മിഥുൻ എന്നിവർ പ്രസംഗിച്ചു.