edayappuram-school

ആലുവ: എടയപ്പുറം ഗവ. എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ഹിത ജയകുമാർ പരിസ്ഥിതിദിന സന്ദേശം നൽകി. വാർഡ് അംഗങ്ങളായ സിമി അഷ്രഫ്, സാഹിദ അബ്ദുൾസലാം എന്നിവർ ഫലവൃക്ഷത്തൈകൾ നട്ടു. പി.ടി.എ പ്രസിഡന്റ് റഹിയനത്ത് സ്കൂളിലെ മുത്തശി മാവിനെ ആദരിച്ചു. ഹെഡ്മിസ്ട്രസ് എ.കെ. ഷീല, ഉഷ സത്യൻ, ജെ.ആർ. ബാദിഷ, കെ.എസ്. ഷിൻജു, കെ.ബി. ഷീബ, പി.ജെ. ഫിലോമിന തുടങ്ങിയവർ ഔഷധ - പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകി.

ദേശം റൊഗേഷനിസ്റ്റ് അക്കാഡമിയിൽ ലോക പരിസ്ഥിതി ദിനം ചെങ്ങമനാട് കൃഷി ഓഫീസർ രജിത ആർ. അടിയോടി ഉദ്ഘാടനം ചെയ്തു. ഷാജു മഞ്ഞളി, സ്‌കൂൾ മാനേജർ ഫാ. വർഗീസ് പണിക്കശ്ശേരി, സ്റ്റാഫ് കോ-ഓർഡിനേറ്റർ സവിത പോൾ എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കുട്ടമശ്ശേരി സർവീസ് സഹകരണ ബാങ്ക് മാവിൻ തൈകൾ നട്ടു. 'ഹരിതം സഹകരണം 2022' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ 100 മാവിൻ തൈകളാണ് ഒരാഴ്ച കൊണ്ടുനടുന്നത്. ബാങ്ക് ഭരണ സമിതി അംഗം കെ.കെ. അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. പി.എ. ഷാജഹാൻ, രഘുനാഥൻ നായർ, റാബിയ സുലൈമാൻ, സി.ബി. കാദർകുഞ്ഞ്, സെക്രട്ടറി വി.എ. ആനന്ദവല്ലി, അസി. സെക്രട്ടറി കെ.വി. ബിനോയ് കുമാർ എന്നിവർ സംസാരിച്ചു.