ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലെ പരിസ്ഥിതി ദിനാചരണം ലണ്ടൻ മലയാളി സമാജം പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ആർ. സുനിൽകുമാർ, പി.എസ്. നാരായണൻ,​സതീഷ് കുമാർ, ജീവനക്കാരായ കുമാരി, ഷൈല എന്നിവർ പങ്കെടുത്തു.

കേരള മഹിളാസംഘം കുന്നുകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു. മണ്ഡലം സെക്രട്ടറി സിജി ബാബു ദിനാചരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രഷറർ സനിത വിപിൻ അധ്യക്ഷയായി. മുതിർന്ന അംഗം കുറുമ്പക്കുട്ടി,സെക്രട്ടറി ആനന്ദൻ, സുധീഷ് തുടങ്ങിയവർ സംസാരിച്ചു.