snvhss-copy

പറവൂർ: നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ഒ.ആർ.സി.എസ്.എൽ.വി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 500 വിദ്യാർത്ഥികൾക്ക് പച്ചക്കറി വിത്തുകൾ നൽകി. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.കെ. ബിജു, അദ്ധ്യാപകരായ ഡോ. എൻ.ഡി. ഷിബു, ടി.ആർ. ബിന്നി, പി.കെ. സൂരജ് തുടങ്ങിയവർ സംസാരിച്ചു.