loco

കൊച്ചി: ഇൻഡ്യൻ റെയിൽവേയിലെ ലോക്കോ പൈലറ്റുമാരുടെ സംഘടനയായ ഓൾ ഇൻഡ്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്നലെ നിരാഹാര സമരം നടത്തി. എറണാകുളത്ത് സെൻട്രൽ ഗവ:എപ്ലോയിസ് ആൻഡ് വർക്കേഴ്‌സ് ജില്ലാ പ്രസിഡന്റ് ജോസി ചിറപ്പുറം ഉദ്ഘാടനം ചെയ്തു. ജെ. വേണുഗോപാൽ, ഗിരീഷ് ബാബു, വിവിധ യൂണിയനുകളുടെ ഭാരവാഹികളായ സുബിൻ സോമൻ , അനിൽകുമാർ , എൻ. രവികുമാർ , വിബി എം.എൽ, എൽ. മണി, എം.എം. റോളി , പി.എൻ. സോമൻ, കെ.പി. വർഗീസ്, പി.കെ. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു .