
പെരുമ്പാവൂർ: ടെമ്പിൾറോഡ് വിദ്യാഭവനിൽ വി.എസ്. ഹരിഹരഅയ്യർ (78 - റിട്ട. പ്രൊഫസർ, കാലടി ശ്രീശങ്കര കോളേജ് കെമിസ്ടി വിഭാഗം) നിര്യാതനായി. പെരുമ്പാവൂർ ബ്രാഹ്മണസമൂഹം പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പെരുമ്പാവൂർ മുനിസിപ്പാലിറ്റി ജനകീയാസൂത്രണ പരിപാടികളിലും സജീവമായിരുന്നു. ഭാര്യ: പരേതയായ ചിത്രാംബാൾ (റിട്ട. ഹെഡ്മിസ്ട്രസ്, പെരുമ്പാവൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ). മക്കൾ: ശ്രീവിദ്യ, മഹേഷ്, ശ്രീരാം. മരുമക്കൾ: രാജ്കുമാർ, രേഖ, പ്രിയ.