പട്ടിമറ്റം: കുമ്മനോട് ഗവ.യു.പി. സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. പരിസ്ഥിതി ക്വിസ്, സെമിനാർ, കുട്ടികളുടെ ചിത്രപ്രദർശനം,ഫലവൃക്ഷത്തൈ നടീൽ എന്നിവ നടത്തി. പി.ടി.എ പ്രസിഡന്റ് ഷാഹുൽ ഹമീദ്, ഹെഡ്മിസ്ട്രസ് മേരി, അദ്ധ്യാപകരായ ടി.എം.നജീല,​ പി.കെ. ജയന്തി, ബീമാ ബീവി തുടങ്ങിയവർ നേതൃത്വം നൽകി.