
കുറുപ്പംപടി: ബൈക്കിൽ സഞ്ചരിക്കവേ കുറുപ്പംപടിക്ക് സമീപം അകനാട് റോഡിൽവെച്ച് പോത്തിന്റെ കുത്തേറ്റ് റോഡിൽവീണ് ചികിത്സയിലായിരുന്ന അകനാട് പുത്തൻകുടി ബെന്നി വർഗീസ് (58) മരിച്ചു. മേയ് 30 വൈകിട്ട് മൂന്നോടെയാണ് അപകടം. പോത്തിന്റെ ആക്രമണത്തിൽ ആന്തരിക അവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടം നടന്ന ഉടനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിയത്തിച്ചു. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോലഞ്ചേരി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ കഴിയവെ ഇന്നലെ രാവിലെ 9 മണിയോടെയാണ് അന്ത്യം. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പെരുമ്പാവൂർ ഗവ. ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
ഭാര്യ: മിനി (സൂപ്പർവൈസർ, മദർബേഡ്സ്, കൂടാലപ്പാട്) മരോട്ടിക്കടവ് മോളത്ത് കുടുംബാംഗമാണ്. മക്കൾ: നെൽസൺ (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ, മർച്ചന്റ് നേവി), ഹെൽന (ഒക്കുപ്പേഷണൽ നഴ്സ്, വണ്ടർലാ). മരുമകൻ: ലൈജു (ടെക്നീഷ്യൻ, വണ്ടർലാ).