കുറുപ്പംപടി : ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നെല്ലിമോളം സെന്റ്‌ മേരീസ്‌ സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യക്ഷത്തൈകൾ നടുന്നതിന്റെ ഉദ്ഘാടനം രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ നിർവ്വഹിച്ചു. വികാരി ഫാ. കുര്യാക്കോസ് മുളയാംകുഴിയിൽ, സഹവികാരിമാരായ ഫാ. എൽദോ എം. പോൾ മറ്റമന, ഫാ. എൽദോ ജേക്കബ്ബ് തുരുത്തേൽ, ട്രസ്റ്റിമാരായ സിജു.റ്റി.പോൾ, ജിജോ .എം. മത്തായി, യൂത്ത് അസോസിയേഷൻ സെക്രട്ടറി എബിൻ എൽദോസ് എന്നിവർ പങ്കെടുത്തു.