vijay-babu

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ ഹർജി ഇന്നു ഹൈക്കോടതി പരിഗണിക്കും. നേരത്തെ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് വിജയ് ബാബുവിന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്താനായി ഇടക്കാല മുൻകൂർ ജാമ്യം നൽകിയിരുന്നു. കഴിഞ്ഞ മാർച്ചിൽ രണ്ടു തവണ വിജയ് ബാബു പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി.

 ​ഗാ​യ​ക​ന്റെ​യും ഭാ​ര്യ​യു​ടെ​യും​ ​മൊ​ഴി​യെ​ടു​ത്തു

വി​ജ​യ്‌​ബാ​ബു​ ​ന​ടി​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​പ്ര​മു​ഖ​ ​ഗാ​യ​ക​ന്റെ​യും​ ​ഭാ​ര്യ​യു​ടെ​യും​ ​മൊ​ഴി​ ​പൊ​ലീ​സ്‌​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​വി​ജ​യ്‌​ബാ​ബു​ ​ഇ​ര​യാ​യ​ ​ന​ടി​ക്കൊ​പ്പം​ ​ആ​ഡം​ബ​ര​ ​ഹോ​ട്ട​ലി​ൽ​ ​എ​ത്തി​യ​തി​ന്‌​ ​ഇ​വ​ർ​ ​സാ​ക്ഷി​ക​ളാ​ണ്‌.​ 30​ ​സാ​ക്ഷി​ക​ളി​ൽ​ ​നി​ന്ന്‌​ ​മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്‌.