narayana-swami
പാറക്കടവ്‌ സുകർമ്മ വികാസ കേന്ദ്രം സന്ദർശിക്കാനെത്തിയ കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി എ. നാരായണസ്വാമി ഭദ്രദീപം തെളിക്കുന്നു

നെടുമ്പാശേരി: കേന്ദ്ര സാമൂഹ്യനീതിവകുപ്പ് മന്ത്രി എ. നാരായണസ്വാമി പാറക്കടവ് സുകർമ്മ വികാസകേന്ദ്രം സന്ദർശിച്ചു. പടിപ്പുരയ്ക്ക് മുമ്പിലെത്തിയ മന്ത്രിയെ ഭാരവാഹികൾ ഷാൾഅണിയിച്ച് സ്വീകരിച്ചു. താലമേന്തിയ അമ്മമാരും കുട്ടികളും സിന്ദൂരതിലകം ചാർത്തി. അന്തേവാസികളോടൊപ്പം അദ്ദേഹം പ്രഭാതഭക്ഷണവും കഴിച്ചു.

സിയാൽ മാനേജർ ദിനേശ്കുമാർ, സേവാഭാരതി അങ്കമാലി പ്രസിഡന്റ്‌ ഡോ. ജ്യോതിഷ് ആർ. നായർ, ജനറൽ സെക്രട്ടറി സി.ആർ. സുധാകരൻ, സുകർമ്മവികാസകേന്ദ്രം ചെയർമാൻ ഡോ. എം.എൻ. വെങ്കിടേശ്വരൻ, സെക്രട്ടറി കുഞ്ഞിരാമൻ പുതുശേരി എന്നിവർ പങ്കെടുത്തു.


.