sn

കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിൽ ഇന്നലെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ ഹെ‌ഡ് ബോയ് നിഹാൽ മനോജ്, ഹെഡ് ഗേൾ ഭവ്യ രാജേഷ് എന്നിവർ പ്രിൻസിപ്പൽ പി.വി. പ്രതീതയ്ക്ക് വൃക്ഷത്തൈ കൈമാറി. തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന മരത്തൈകൾ പരസ്പരം കൈമാറി.

''നമുക്ക് ഒരു ഭൂമി മാത്രമേയുള്ളു അനവധിയില്ല, ഭൂമി നമ്മുടെ അമ്മയാണ് അതുകൊണ്ട് അതുകൊണ്ട് നാം ഭൂമിയെ സംരക്ഷിക്കണം'' എന്നതായിരുന്നു സ്കൂളിന്റെ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. പ്രിൻസിപ്പൽ പ്രതീത, സ്കൂൾ മാനേജർ ഇ.എൻ. മണിയപ്പൻ, അക്കാഡമിക് ഡയറക്ടർ സുരേഷ് എം. വേലായുധൻ, വൈസ് പ്രിൻസിപ്പൽ പി.എൻ. സീന എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കാമ്പസിൽ വൃക്ഷത്തൈ നട്ടു. ചടങ്ങിനോടനുബന്ധിച്ച് 12 ാം ക്ലാസ് വിദ്യാർത്ഥികൾ സംഘനൃത്തവും 9 ാം ക്ലാസ് വിദ്യാർത്ഥി സ്നേഹ വിനയകുമാർ പരിസ്ഥിതി കവിതയും അവതരിപ്പിച്ചു.