കൊച്ചി: ലോക സമുദ്ര ദിനമായ നാളെ ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ പ്രവർത്തകർ കേരളത്തിലെ തീരപ്രദേശമുള്ള ഒമ്പത് ജില്ലകളിലെയും കടലോരങ്ങൾ ശുചീകരിക്കും. നാളെ രാവിലെ പത്തിന് കേന്ദ്ര ശാസ്ത്ര, സാങ്കേതിക, ഭൗമ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിംഗ് ഓൺലൈനായി പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ കൊച്ചി ചാപ്റ്റർ ചെയർമാൻ ഡോ.കെ.വി.ജയചന്ദ്രൻ പറഞ്ഞു.

സമുദ്രത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന രീതിയിൽ പ്ളാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നിറയുന്നത് കണക്കിലെടുത്താണ് ഓഷ്യൻ സൊസൈറ്റി ഒഫ് ഇന്ത്യ സമുദ്രദിനത്തിൽ ശുചീകരണം നടത്തുന്നത്.