
തോപ്പുംപടി: വെണ്ടുരുത്തി പാലത്തിൽനിന്ന് കായലിലേക്ക് ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡ് വട്ടത്തറ വീട്ടിൽ ജീവന്റേതാണ് (50) മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ശനിയാഴ്ച ഇയാളെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം ഇന്നലെ ഉച്ചയോടെ കണ്ണമാലി തീരത്ത് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് പാലത്തിൽനിന്ന് ചാടിയത്. ഭാര്യ: പ്രേമ. മക്കൾ: അപർണ, ഇന്ദ്രജിത്ത്.