തൃക്കാക്കര: സാമൂഹ്യനീതിവകുപ്പിന്റെ ചിൽഡ്രൻസ് ഹോമിൽനിന്ന് ചാടിപ്പോയ പെൺകുട്ടിയെ കണ്ടെത്തി. ഇന്നലെ പ്ലസ് ടു പരീക്ഷ കഴിഞ്ഞശേഷം വൈകിട്ട് നാലരയോടെ പെൺകുട്ടിയെ കാക്കനാട്ടെ ചിൽഡ്രൻസ് ഹോം അധികൃതർക്ക് കൈമാറുന്നതിനിടെ പെൺകുട്ടി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. രാത്രി ഏഴരയോടെ പെൺകുട്ടിയെ കല്ലൂർകാട് പൊലീസ് പിടികൂടി.