light

തൃക്കാക്കര : രാത്രിയാത്രയിൽ വാഹനത്തിന്റെ ലൈറ്റ് ഡിം ചെയ്യാത്തവരെയും അമി​തപ്രകാശമുള്ള ലൈറ്റുകൾ ഉപയോഗി​ക്കുന്നവരെയും പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങി​. രാത്രി അപകടങ്ങൾ വർദ്ധിക്കുന്നതി​നാലാണ് പരിശോധന കർശനമാക്കിയത്. പ്രകാശ തീവ്രത അളക്കുന്ന മൊബൈൽ ഫോൺ​ വലിപ്പത്തിലുള്ള ഉപകരണമായ ലക്‌സ് മീറ്റർ വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്‌ക്വാഡിന്റെ പക്കലാണ്. പി​ടി​യി​ലാവുന്നവർക്ക് പിഴ ചുമത്താനും ബോധവത്കരണം നടത്താനുമാണ് തീരുമാനം. പ്രകാശം അനുവദനീയമായ അളവി​ൽ കൂടിയാൽ ലക്‌സ് മീറ്ററി​ൽ വ്യക്തമാകും. ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോഗിക്കുന്നത്.