rasak
അബ്ദുറസാക്ക്

നെടുമ്പാശേരി: മാവിൽനിന്ന് വീണ് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുന്നുകര വയൽക്കര കാഞ്ഞിരക്കാട്ട് വീട്ടിൽ അബ്ദുൽ ഹമീദിന്റെ മകൻ അബ്ദുറസാക്ക് (46) മരിച്ചു. കഴിഞ്ഞ മാസം 26ന് അയൽവാസിയുടെ പറമ്പിൽവച്ചായിരുന്നു അപകടം. അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: ഐഷ. ഭാര്യ: സുനിത. മക്കൾ: അൻസിൽ ഫർഹാൻ, അസിൻ നസ്രിൻ.