1
കെ.എൽ.ജോർജ്

പള്ളുരുത്തി: കാൽനടയാത്രക്കാരനായ പെരുമ്പടപ്പ് കളത്തറവീട്ടിൽ കെ.എൽ. ജോർജ് (75) ബൈക്കിടിച്ച് മരിച്ചു. ഇന്നലെ രാവിലെ എട്ടോടെ പള്ളുരുത്തിയിലേക്ക് പോകുന്നവഴി പിന്നിൽവന്ന ബൈക്കിടിക്കുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പരേതയായ മേരി. മക്കൾ: ഷാജൻ, ഷോണി, ഷാജു. മരുമക്കൾ: സീമ, ബിൻസി, ഷൈനി. ബൈക്ക് യാത്രക്കാരനെ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ക്കാരം ഇന്ന്‌ 9 ന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.